വയനാട്: അൽഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൽപ്പറ്റയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ പനമരം സിഎച്ച്‌സിയിലും, സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞദുവസം രാത്രിയാണ് കൽപ്പറ്റയിലെ മുസല്ല റെസ്റ്റോറന്റിൽ നിന്നും ഇവർ ഭക്ഷണം കഴിച്ചത്. രാത്രിയോടെ ഛർദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് ചികിത്സ തേടിയത്.സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത റസ്റ്റോറൻറ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. പരാതിയിൽ ഉന്നയിച്ച റെസ്റ്റോറന്റിൽ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.