തിരുവനന്തപുരം:ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) വിജ്ഞാപനമിറക്കി. ഇഗ്നോ നടത്തുന്ന എല്ലാ കോഴ്സുകള്‍ക്കും ഈ ഫീസിളവ് ബാധകമാണ്.ഇത് സംബന്ധിച്ച് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം.ഇഗ്നോയുടെ പുതിയ തീരുമാനത്തെ കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു.
Kerala
ഇഗ്നോയിൽ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഫീസിളവ്
Previous Articleകണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു