മംഗളൂരു:പിതാവിനെയും മകളെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാള്‍ ബി സി റോഡ് വിവേക് നഗറിലെ വാടക വീട്ടില്‍ താമസിക്കുന്ന പ്രഭാകര്‍ (45), മകള്‍ പ്രമണ്യ (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്കിയ ശേഷം പിതാവും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്നു വര്‍ഷമായി ഇവര്‍ വാടക വീട്ടിലാണ് താമസം. പ്രഭാകര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. മകള്‍ പ്രമണ്യ ബണ്ട്വാള്‍ എസ് വി എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
India, Kerala, News
പിതാവിനെയും മകളെയും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Previous Articleരാഹുൽ ഗാന്ധി വയനാട്ടിൽ;അന്തിമ തീരുമാനം ഇന്നുണ്ടായേക്കും