കാസര്‍കോട്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.ഇന്ന് രാവിലെ പത്തുമണി മുതല്‍ കാസര്‍കോട് എസ്.പി ഓഫിസില്‍ അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നതായി തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എഎസ്പി മാധ്യമങ്ങളോട് സ്ഥിരികരിച്ചിട്ടുമുണ്ട്.800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വികരിച്ച പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ജ്വല്ലറി ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ കമ്പനിയിലെ 16 ഡയറക്ടര്‍മാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. കൂടാതെ, കേസ് ഒത്തുതീര്‍ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏല്പിച്ച കല്ലട്ര മാഹിന്‍ ഉള്‍പ്പെടെ 60 പേരെയും ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളില്‍ നിന്നുമായി സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നും നിര്‍ണായക നടപടി ഉടന്‍ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നല്‍കിയിരുന്നു.
Kerala, News
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്;എം സി കമറുദ്ദീന് എംഎല്‍എയെ ചോദ്യം ചെയ്യുന്നത് തുടരുന്നു;ഉടന്‍ അറസ്റ്റ് ചെയ്തേക്കും
Previous Articleഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു