India, News

പ്രതിഷേധം തുടരാനുറച്ച്‌ കര്‍ഷകര്‍;കാര്‍ഷിക നിയമം പിന്‍വലിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും വാക്സിന്‍ എടുക്കില്ലെന്നും കര്‍ഷകര്‍

keralanews farmers to continue the protest and will not return to their villeges for covid vaccination

ന്യൂഡൽഹി: പ്രതിഷേധം തുടരാനുറച്ച്‌ ഡൽഹിയിൽ സമര ചെയ്യുന്ന കര്‍ഷകര്‍.മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന് മുൻപ് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്നും കർഷകർ അറിയിച്ചു.രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാല്‍ ഇത് നിര്‍ണ്ണായകമാകും. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ വാക്സിനേഷന്‍ എടുക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. തങ്ങള്‍ക്ക് കോവിഡിനേക്കാള്‍ വലുത് കാര്‍ഷിക നിയമം തന്നെയാണ്.ഈ പോരാട്ടം തുടരുമെന്നും ഇപ്പോള്‍ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണെന്നും കര്‍ഷകരില്‍ ഒരാളയ ബല്‍പ്രീത് പറഞ്ഞു.ഇതിനിടെ ജനുവരി 26ന് പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ 40 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതൊരു സമാധാനപരമായ റാലി ആയിരിക്കുമെന്നും ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

Previous ArticleNext Article