തൃശൂർ:ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ വയോധികനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.വാഴ കര്‍ഷകനായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്.ലോണെടുത്ത് ബാങ്കില്‍ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും നല്‍കിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. വീട്ടില്‍ നിന്ന് വിഷം ഉള്ളിൽ ചെന്ന നിലയില്‍ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തുന്നത്. ഒന്നര ലക്ഷംരൂപ അദ്ദേഹം വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.ബാങ്കുകാര്‍ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവന്‍ നശിച്ചുവെന്നും തിരിച്ചടയ്ക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.