Kerala, News

കുടിയിറക്ക് ഭീഷണി;അത്തിയടുക്കത്ത് ഒരു കർഷകൻ കൂടി ജീവനൊടുക്കി

keralanews farmer committed suicide in athiyadukkam

വെള്ളരിക്കുണ്ട്:കുടിയിറക്ക് ഭീഷണി നിലനിൽക്കുന്ന ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തു വീണ്ടും കർഷക ആത്മഹത്യ.മണിയറ രാഘവനെയാണ് ഇന്നലെ വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇടിഞ്ഞു വീഴാറായ വീട്ടിലാണ് രാഘവന്റെയും കുടുംബത്തിന്റെയും താമസം.ഇയാളുടെ ഭാര്യ ലക്ഷ്മിയുടെ പേരിൽ ഇവിടെ ഒരേക്കർ ഭൂമിയുണ്ട്.എന്നാൽ നിയമക്കുരുക്കിൽപ്പെട്ട സ്ഥലമായതിനാൽ ഈ സ്ഥലത്തിന് കരമടയ്ക്കാൻ ആയിരുന്നില്ല.പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീടനുവദിക്കുന്നതിനായി രണ്ടരലക്ഷം രൂപ സഹായം നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കരമടച്ച രസീതില്ലാത്തതിനാൽ ഈ ആനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നില്ല.ഇത് ഇവരെ വളരെയധികം വിഷമിപ്പിച്ചിരുന്നു.ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.മാലോം വില്ലേജിൽപ്പെട്ട അത്തിയടുക്കത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന 20 ഹെക്റ്റർ സ്ഥലം വനഭൂമിയാണെന്നു പറഞ്ഞാണ് കരമെടുക്കുന്നതു നിർത്തിവെച്ചത്.

Previous ArticleNext Article