കൊച്ചി: പ്രശസ്ത സിനിമാ-സീരിയൽ താരം ജി കെ പിള്ള(97) അന്തരിച്ചു.വാർദ്ധക്യ സഹജമായ രോഗങ്ങൾ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. നാടകത്തിൽ നിന്നാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. സ്‌നേഹസീമ (1954) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. എഴുപതുകളിലും എൺപതുകളിലും സിനിമയിൽ സജീവമായ അദ്ദേഹം കൂടുതലായും വില്ലൻ റോളുകളാണ് ചെയ്തിരുന്നത്.ആറ് പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു അദ്ദേഹം. 320 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. 13 വർഷത്തോളം അദ്ദേഹം സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് നടനാവാൻ താത്പര്യമുണ്ടായിരുന്നു.പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ പിള്ളയെ സിനിമയിലെത്തിച്ചത്.
Kerala, News
പ്രശസ്ത സിനിമാ-സീരിയൽ താരം ജി കെ പിള്ള അന്തരിച്ചു
Previous Articleപുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ;ഇന്ന് കർശന പരിശോധന