ഇടുക്കി:കട്ടപ്പന അണക്കരയില്‍ കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പിടികൂടിയ സംഭവത്തില്‍ മലയാളം സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായി. ടിവി പരമ്ബരകളിലെ താരമായ സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലത്ത് ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയിൽ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്നതിനുള്ള മെഷീനും കണ്ടെത്തി.500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്ത് മണിക്കാണ് അവസാനിച്ചത്. രമാദേവിയുടെ വീടിന്റെ മുകളിലെ നിലയിലാണ് കള്ള നോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോട്ടുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച കമ്ബ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ എന്നിവ ഇവിടെ സജ്ജീകരിച്ചിരുന്നു. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.നോട്ടടിക്കാൻ ആധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.അണക്കരയിൽ പിടിയിലായ ലിയോ അഞ്ചു വർഷം മുൻപ് ആന്ധ്രായിൽ നിന്നും കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു.ഇത് കൂടുതൽ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്.നോട്ടടിക്കാൻ ഗുണമേന്മയുള്ള പേപ്പറും പ്ലാസ്റ്റിക്ക് ഷീറ്റുകളും ഹൈദരാബാദിൽ നിന്നും കൊണ്ടുവന്നിരുന്നു.വാട്ടർമാർക് ഉണ്ടാക്കാനും ആർ ബി ഐ മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങൾ ഇവിടെ സജ്ജീകരിച്ചിരുന്നു.നിർമിച്ച നോട്ടുകൾ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള പരിശോധനയിൽ മാത്രമേ തിരിച്ചറിയാനാകൂ. കൂടുതല്‍ പേര്‍ക്ക് ഈ ഇടപാടുകളില്‍ പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് പത്തിലധികം പേർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
Kerala, News
കള്ളനോട്ട് നിർമാണം;സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ
Previous Articleസെക്രെട്ടറിയേറ്റ് മാർച്ചിൽ സംഘർഷം;കെഎസ്യു ഇന്ന് പഠിപ്പുമുടക്കും