Kerala, News

ഇന്ധന ക്ഷാമമെന്ന് വ്യാജ പ്രചാരണം;കണ്ണൂരിലെയും മാഹിയിലെയും പമ്പുകളിൽ വൻതിരക്ക്

keralanews fake news that there is shortage of fuel

കണ്ണൂർ:ഇന്ധന ക്ഷാമമുണ്ടാകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം ഉണ്ടായതിനെത്തുടർന്ന് ജില്ലയിലെയും മാഹിയിലെയും പമ്പുകളിൽ വൻ തിരക്ക് അനുഭപ്പെട്ടു.പമ്പുകളിൽ വാഹങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ ഇത് ഇന്ധന ലഭ്യതയെയും ബാധിച്ചു.ലഭ്യത കൊണ്ടും വിലക്കുറവുകൊണ്ടും വാഹന ഉടമകളും ജീവനക്കാരും കൂടുതലായി ആശ്രയിക്കുന്ന മാഹിയിലെ പെട്രോൾ പമ്പുകളിലും വാൻ തിരക്കാണ് അനുഭവപ്പെട്ടു.ശനിയാഴ്ച രാത്രി പത്തുമണിയോടെ ഇടിവുതെ പമ്പുകളിലെ സ്റ്റോക്ക് തീർന്നു.കണ്ണൂരിലും ഒട്ടുമിക്ക പമ്പുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനക്ഷാമം അനുഭപ്പെട്ടു.എറണാകുളത്തെ റിഫൈനറിയിൽ നിന്നും ഏലത്തൂരിലെയും ഫറോക്കിലെയും ഡിപ്പോകളിലെത്തിച്ച് അവിടെ നിന്നാണ് ജില്ലയിലെ പമ്പുകളിലേക്ക് ഇന്ധമെത്തിക്കുന്നത്.എന്നാൽ പ്രളയത്തെ തുടർന്ന് ഇവിടങ്ങളിൽ നിന്നും ടാങ്കറുകൾ എതാൻ പ്രയാസമുള്ളതിനാലാണ് നേരിയ തോതിൽ ഇന്ധന ക്ഷാമം അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.എന്നാൽ മംഗളൂരുവിൽ നിന്നും ആവശ്യമായ ഇന്ധനം എത്തിക്കഴിഞ്ഞതായി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.നിലവിൽ തളിപ്പറമ്പ് ഭാഗത്തുള്ള ചില പമ്പുകളിൽ മാത്രമാണ് മംഗളൂരുവിൽ നിന്നും ഇന്ധനമെത്തിക്കുന്നത്.ഇന്ധനക്ഷാമമുണ്ടെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിക്കരുതെന്നും ഇന്ധനവണ്ടികളെത്തുന്നതിനുള്ള കാലതാമസം മാത്രമേ ഉള്ളൂ എന്നും പോലീസ് പറയുന്നു.

Previous ArticleNext Article