Food, India, News

ഷാംപൂവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ;ഉല്പാദന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 57 പേർ അറസ്റ്റിൽ

keralanews fake milk production using shampoo and paint 57 arrested in raids at manufacturing centers

ഭോപ്പാൽ:ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്നതായി കണ്ടെത്തൽ. മധ്യപ്രദേശിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാല്‍ വിതരണം ചെയ്‌തിരുന്നത്‌. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്‌.ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് രാസ വസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മ്മാണം നടത്തിയത്‌. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്‌. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്.ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ്‌ ഉത്പന്നങ്ങളാണ് ഇവയെല്ലാം.ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്‌. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്‌. റെയ്ഡിനെ തുടര്‍ന്ന് ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.

Previous ArticleNext Article