കണ്ണൂർ: ഡോക്ടർ എന്ന വ്യാജേന അനധികൃതമായി ക്ലിനിക് സ്ഥാപിച്ച് ചികിത്സ നടത്തുന്നുവെന്ന പരാതിയിൽ പോലീസും ആരോഗ്യവകുപ്പം അന്വേഷണം ആരംഭിച്ചു. ഇരിക്കൂറിൽ പ്രശാന്തി ക്ലിനിക് എന്ന സ്ഥാപനം നടത്തിവരുന്ന കർണാടക സ്വദേശി എം. സദാനന്ദിനെതിരേയാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) സെക്രട്ടറി ഫൈസൽ വട്ടപ്പൊയിലിന്‍റെ പരാതിയെ തുടർന്നാണ് നടപടി. അസുഖത്തെ തുടർന്ന് സദാനന്ദിന്‍റെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അസുഖം മാറിയില്ലെന്നും ക്ലിനിക്കിൽനിന്നു നൽകിയ മരുന്ന് ഉപയോഗിച്ചപ്പോൾ അലർജി ഉണ്ടായതായും പരാതിയിൽ പറയുന്നു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.വിവരാവകാശ നിയമപ്രകാരം ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ സദാനന്ദ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായതായും പരാതിക്കാരൻ പോലീസിലും ആരോഗ്യവകുപ്പിനും നൽകിയ പരാതിയിൽ പറയുന്നു. 1994 ൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പാസായതായുള്ള രജിസ്ട്രേഷൻ നന്പറായിരുന്നു സദാനന്ദ് പ്രിസ്ക്രിപ്ഷൻ ലെറ്ററിൽ ഉപയോഗിച്ചിരുന്നത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോൾ 1994 ൽ ഇത്തരമൊരാൾ പഠനം നടത്തി പുറത്തിറങ്ങിയിട്ടില്ലെന്ന് പരാതിക്കാരന് രേഖാമൂലം വിവരം ലഭിച്ചിട്ടുണ്ട്.പരാതി സ്വീകരിച്ച എസ്പി തുടരന്വേഷണത്തിന് മട്ടന്നൂർ സിഐക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സദാനന്ദ് സ്ഥലത്ത് നിന്ന് മുങ്ങിയതായും സൂചനയുണ്ട്.
Kerala
ഇരിക്കൂറിൽ വ്യാജ ഡോക്ടർ ക്ലിനിക് നടത്തുന്നതായി പരാതി
Previous Articleദിലീപിനെ തള്ളാതെ ഡിജിപി; പറയാനുള്ളത് കോടതിയിൽ പറയും