കൊടുങ്ങല്ലൂര്‍:കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന് രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹര്ഷന്റെ മക്കളാണ്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടില്‍നിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. വീട്ടിനകത്താണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചു
Kerala
കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടും നോട്ടടി യന്ത്രവും പിടിച്ചു
Previous Articleശ്രീലങ്കൻ നാവിക സേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു