ന്യൂഡൽഹി: പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർ ബി ഐ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ മൂലം എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയെ തുടർന്നാണ് ആർ ബി ഐയുടെ നിർദേശം. നോട്ടുകളിൽ എഴുതുന്നത് ആർ ബി ഐയുടെ ക്‌ളീൻ നോട്ട് പോളിസിക്ക് എതിരാണ്. ഇത് സംബന്ധിച്ച നിർദേശം ആർ ബി ഐ അക്കൗണ്ട് ഉടമകൾക്കും ഉദ്യോഗസ്ഥർക്കും നൽകി. എന്നാൽ ഇത്തരം നോട്ടുകൾ സ്വീകരിക്കുന്നതിൽ പ്രശ്നവുമില്ലെന്നും നോട്ടുകൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആർ ബി ഐ അറിയിച്ചു.
Finance
പേനകൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കണമെന്ന് ആർ ബി ഐ
Previous Articleഇറ്റാനഗറിൽ 23 കൗൺസിലർമാർ കോൺഗ്രസ് വിട്ട് ബി ജെ പി അംഗത്വമെടുത്തു