വാട്‌സ് ആപ്പിന് പുതിയതായി അവതരിപ്പിച്ച ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേഷന്‍ ചെയ്തവര്‍ക്ക് വാട്‌സ് ആപ്പ് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ടെക് വിദഗ്ധരാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഒരു പാസ് കോഡ് നല്‍കിയാണ് ആക്ടിവേറ്റ് ചെയ്യുന്നത്. അതിനു ശേഷം ഒരു ഇ മെയില്‍ അഡ്രസ് കൂടി നല്‍കണം. ഇത് ഓപ്ഷണലാണ്. പക്ഷെ എന്തെങ്കിലും കാരണത്താല്‍ പാസ് കോഡ് മറന്നു പോയാല്‍ ബാക്കപ്പ് മെയില്‍ അയയ്ക്കുന്നത് ഇമെയിലിലേക്കാവും. എന്നാല്‍ പാസ് കോഡ് മറന്നുപോകുകയും ബാക്കപ്പ് ഇമെയില്‍ ലഭിയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ വാട്‌സ്ആപ്പ് ഡിലീറ്റാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ വേരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ആകുകയും പഴയ ചാറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്യും.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചത്.