ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ BSF കോൺസ്റ്റബിളായി സേവനം അനുഷ്ഠിക്കുന്ന ജവാന്‍ തേജ് ബഹാദൂര്‍ യാദവ് അതിര്‍ത്തിയില്‍ സൈനികര്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ അറസ്റ്റിലായെന്നു ഭാര്യയുടെ ആരോപണം. സൈന്യത്തില്‍നിന്ന് സ്വയം വിരമിക്കാന്‍ അദ്ദേഹം നല്‍കിയ അപേക്ഷ അധികൃതര്‍ നിരസിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചു.
കടുത്ത മാനസിക പീഡനമാണ് തന്റെ ഭര്‍ത്താവ് നേരിടുന്നതെന്നും അവധിക്ക് വരാനിരുന്ന ഭർത്താവ് വന്നില്ലെന്നും ഭാര്യ ആരോപിച്ചു. മറ്റാരുടെയോ ഫോൺ വാങ്ങി വിളിച്ച ഭർത്താവ് തനിക് കടുത്ത മാനസികപീഡനവും ഭീഷണിയും നേരിടേണ്ടിവന്നതായി വെളിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിക്കുകയും ജവാനെതിരെ അന്വേഷണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും പറയുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ നടപടി ഉണ്ടാവുമെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.