സാൻഫ്രാൻസിസ്കോ:പുതിയ നവീകരണങ്ങളുമായി ഫേസ്ബുക് വീണ്ടും ജനങ്ങളുടെ മനം കവരാൻ എത്തുന്നു.ഓരോ ദിവസവും പുതിയ പുതിയ സംവിധാനങ്ങൾ ഒരുക്കുന്ന ഫേസ്ബുക് ഇത്തവണ ഓഡിയോ ലൈവുമായാണ് ഉപയോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.ഇപ്പോൾ വീഡിയോ ലൈവ് സംവിധാനം നിലവിലുണ്ട് എന്നതിന് പുറമെയാണിത്.
ഫേസ്ബുക് യുസേഴ്‌സിന് ന്യൂ ഇയർ സമ്മാനം ഗംഭീരമാകാനാണ് ഫേസ്ബുക് തീരുമാനം.ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയയാണ് ഫേസ്ബുക്.ഫേസ്ബുക് വരുന്നതിന് മുൻപ് ഏറ്റവും കൂടുതൽ പേർ ഉപഖയോഗിച്ച് കൊണ്ടിരുന്ന ഓർകുട്ടിനെ പിന്തള്ളിയായിരുന്നു ഫേസ്ബുക്കിന്റെ വളർച്ച.
ഈ ന്യൂ ഇയറിന് ഓഡിയോ ലൈവ് യുസേഴ്‌സിന് മുന്നിൽ എത്തിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.ഫേസ്ബുക് പേജിൽ നിന്നും പുറത്തു കടന്നാലും മൊബൈൽ ലോക്ക് ചെയ്തു കഴിഞ്ഞാലും ഓഡിയോ കേൾക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ സംവിധാനം വരുന്നത്.കൂടാതെ ഫേസ്ബുക് ബ്രൗസ് ചെയ്യുന്നതോടൊപ്പം തന്നെ ഓഡിയോ കേൾക്കാനും പറ്റും.
വീഡിയോ ലൈവിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് ഓഡിയോ ലൈവിലുടെ ഒഴിവാക്കാൻ പറ്റും എന്നൊരു ഗുണവും ഇതിനുണ്ട്.തുടക്കത്തിൽ ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഓഡിയോ ലൈവ് ലഭിക്കുക.