Kerala, News

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

keralanews extreme low pressure in the bay of bengal intensifies warning for heavy rains in kerala

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്ക് 470 കിലോമീറ്റർ അകലെ തെക്ക് – തെക്ക് കിഴക്കായും, തമിഴ്‌നാടിന് 760 കിലോമീറ്റർ അകലെ തെക്ക് – തെക്ക്കിഴക്കായും ചെന്നൈക്ക് 950 കിലോമീറ്റർ അകലെ തെക്ക് – തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.  ഇതിന്റെ ഫലമായി കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. മഴമുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ മുഖ്യമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.അതേസമയം കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മത്സ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

Previous ArticleNext Article