കൂത്തുപറമ്പ് : ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടികൾസ്വീകരിക്കാൻ പോലീസിന്റെ തീരുമാനം. നഗര സഭ ചെയര്‍മാന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ആയത്. അനധികൃത കച്ചവടത്തിനെതിരെയും നടപടികൾ സ്വീകരിക്കും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ആദ്യം പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകും. വീണ്ടും ആവർത്തിച്ചാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. യോഗത്തിൽ നഗരസഭാ ചെയർമാൻ എം സുകുമാരൻ അധ്യക്ഷത വഹിച്ചു.
Kerala
അനധികൃത പാർക്കിംഗ് നടപടി സ്വീകരിക്കും; പോലീസ്
Previous Articleഇന്ത്യയിലും തീവ്രവാദി സാന്നിധ്യം; അമേരിക്ക