
ലഖ്നൗ:ഉത്തർപ്രദേശിലെ താപവൈദ്യുത നിലയത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 15 പേർ മരിച്ചു.താപവൈദ്യുത നിലയത്തിന്റെ നീരാവി കടന്നു പോകുന്ന ബോയ്ലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.റായ്ബറേലി ഉച്ഛാഹാറിലെ എൻടിപിസി പ്ലാന്റിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്.സംഭവ സമയത്ത് 150 ഓളം തൊഴിലാളികൾ പ്ലാന്റിനകത്തുണ്ടായിരുന്നു.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.അപകടത്തെ തുടർന്ന് പ്ലാന്റ് താൽക്കാലികമായി അടച്ചിട്ടു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചു.