Kerala, News

ഒരു വര്‍ഷം തുടർച്ചയായി മല്‍സ്യം കഴിച്ചാല്‍ 1.5 കിലോ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുമെന്ന് വിദഗ്‌ദ്ധ പഠനം

keralanews expert study shows that 1-5 kilos of plastic in our body after one year of continuous consumption of fish

കൊച്ചി:ഒരു വര്‍ഷം തുടര്‍ച്ചയായി മല്‍സ്യം കഴിച്ചാല്‍ 1.5 കിലോ വരെ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുന്ന രീതിയില്‍ കടലില്‍ മലിനീകരണം വ്യാപിച്ചിരിക്കുകയാണെന്ന് ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് നിഥിന്‍ ഡേവിസ്. കരയിലെ മലിനീകരണം പോലെ തന്നെ കടലിലെ മാലിന്യവും മനുഷ്യരുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാര്‍ബണ്‍ ന്യൂട്രല്‍ കേരളം സാധ്യമാക്കുന്നതില്‍ കുട്ടികളുടെ പങ്കിനെക്കുറിച്ച്‌ അധ്യാപക സംഗമത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു നിഥിന്‍. കാര്‍ബണ്‍ ന്യൂട്രല്‍ ആശയത്തിന്റെ പ്രസക്തി വീട്ടിലും നാട്ടിലുമെത്തിക്കാന്‍ നല്ലപാഠത്തിലൂടെ കുട്ടികള്‍ക്കു കഴിഞ്ഞു. സ്വന്തം ക്ലാസ് മുറിയും സ്കൂളും വീടും കാര്‍ബണ്‍ ന്യൂട്രല്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായാല്‍ തന്നെ വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു

Previous ArticleNext Article