Kerala, News

ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം;യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു

keralanews expatriate committed suicide when municipality did not give sanction for auditorium udf conduct protest march

കണ്ണൂർ:ഓഡിറ്റോറിയത്തിന് നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു.നഗരസഭ ചെയർപേഴ്‍സൺ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും.പി ജയരാജനും എം വി ജയരാജനമടക്കമുള്ള സിപിഎം നേതാക്കൾ സാജന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയേക്കും.ബിജെപി നേതാവ് കെ സുരേന്ദ്രനും ഇന്ന് സാജന്‍റെ വീട് സന്ദർശിക്കും.അതേസമയം  ആന്തൂർ നഗരസഭാ നഗരസഭാ സെക്രട്ടറിയേയും ഓവർസിയറെയും തദ്ദേശ സ്വയംവരണ മന്ത്രി എസി മൊയ്തീൻ തിരുവന്തപുരത്തേക്ക് വിളിപ്പിച്ചു.ആത്മഹത്യയില്‍ ഭരണസമിതിക്ക് പങ്കില്ലെന്നും മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയില്‍ സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്നുമായിരുന്നു, നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ വിശദീകരണം. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പികെ ശ്യാമള വിശദീകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍റെ ഭാര്യയാണ് പി കെ ശ്യാമള.

Previous ArticleNext Article