Business, India

ഇലക്ട്രിക്ക് വാഹനങ്ങൾ 2025 ൽ ഇന്ത്യൻ റോഡുകൾ കൈയ്യടക്കും

keralanews exide amaron among others roll out plans to manufacture lithium ion batteries

മുംബൈ:എക്സൈഡ്, എക്സികോം, ആമറോൺ, ഗ്രീൻ ഫ്യൂവൽ എനർജി സൊല്യൂഷൻസ്, ട്രോൻടെക്,കോസ്‌ലൈറ്റ്‌ ഇന്ത്യ, നാപിനൊ ഓട്ടോ ആൻഡ് ഇലക്ട്രോണിക്സ്, അമരാ രാജ ബാറ്ററീസ്, BASF കാറ്റലിസ്റ്റ്, ട്രിനിറ്റി എനർജി സിസ്റ്റംസ്, വെർസാറ്റൈൽ ഓട്ടോ തുടങ്ങിയവ കമ്പനികൾ പ്രാദേശികമായി ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കാനുള്ള പദ്ധതിയുമായി രംഗത്ത്.പ്രകൃതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicles) ന്റെ രണ്ടാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ള ആനുകൂല്യത്തിൽ ഏറിയപങ്കും ലിഥിയം അയോൺ ബാറ്റെറികളുടെ പ്രാദേശിക നിർമാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് കമ്പനികൾ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഡസനിലേറെ വരുന്ന വാഹന നിർമാണ കമ്പനികൾ ഇപ്പോൾ തന്നെ ചൈന ,തായ്‌വാൻ,കൊറിയ എന്നിവിടങ്ങളിൽ നിന്നും ലിഥിയം അയോൺ ബാറ്ററികൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.പ്രാദേശികമായി ഇത്തരം ബാറ്ററികൾ നിർമിക്കുന്നതിന് ചിലവ്  കൂടുതലാണെങ്കിലും ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ബാറ്ററികളെക്കാൾ ഇവയ്ക്ക്  ഗുണനിലവാരം കൂടുതലായിരിക്കുമെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ച്ചററേഴ്സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്(SMEV) ന്റെ ഡയറക്റ്റർ ജനറൽ സോഹിന്ദർ ഗിൽ അഭിപ്രായപ്പെട്ടു.ഉയർന്ന ചിലവിന്റെയും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കാരണം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ കാലങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇത് പ്രാദേശികമായി ബാറ്ററി ഉല്പാദിപ്പിക്കുന്നതിലൂടെ പൂർണ്ണമായും മറികടക്കാനാവും. പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും  ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പാദനത്തിനും പ്രചാരണത്തിനും വലിയ പ്രാധാന്യമാണ് നൽക്കുന്നതെന്ന്  ഇലക്ട്രിക്ക് വാഹന വസായരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.

Previous ArticleNext Article