Kerala, News

സംസ്ഥാനത്ത് ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളില്‍ ഏപ്രില്‍ പത്തിനുള്ളില്‍ പരീക്ഷ നടത്തും;മാര്‍ച്ച്‌ 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കുമെന്നും വിദ്യാഭ്യാസമന്ത്രി

keralanews examination will be held in classes one to nine in the state by april 10 lessons will be completed by march 31 education minister

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളില്‍ ഏപ്രില്‍ പത്തിനുള്ളില്‍ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി.മാര്‍ച്ച്‌ 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. അദ്ധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.21ാം തീയതി മുതല്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിക്കും. ശനിയാഴ്ച ക്ലാസുകള്‍ അടുത്ത മൂന്ന് ആഴ്ച മാത്രമേ ഉണ്ടാകൂ. നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്പോൾ  ഓണ്‍ലൈന്‍ ക്ലാസുകള്‍ അദ്ധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ല.അദ്ധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ  തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Previous ArticleNext Article