
ആലപ്പുഴ:ഹരിപ്പാടിന് സമീപം ദേശീയപാതയിൽ ബൈക്ക് മിനിലോറിയിൽ ഇടിച്ചു കത്തി എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു.കോയമ്ബത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.