Kerala, News

തൊഴില്‍ പ്രതിസന്ധി;പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍

keralanews employment crisis palakkad light and sound shop owner commits suicide

പാലക്കാട്: പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാള്‍ നേരിട്ടിരുന്നു. ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണപ്പണയം, ചിട്ടി എന്നിവ ഉള്‍പ്പടെ പൊന്നുമണിക്ക് കടങ്ങള്‍ ഉണ്ടായിരുന്നു. ഈയിടെ സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്‌ഡൌണ്‍ സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ് പൊന്നുമണി.

Previous ArticleNext Article