Kerala, News

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്;പിന്നിൽ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോ​ഗസ്ഥ;വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്‌

keralanews employee from uae consulate is behind gold smuggling via trivandrum airport customs released informations

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം സ്വർണ്ണം പിടികൂടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്.സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്. 15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.സ്വപ്‌ന നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണ്.കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.സരിത്തിനെ കൂടാതെ സ്വപ്ന ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന ഐ ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയാണ്. ഇന്‍ഫര്‍മേഡന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. കേസില്‍ കസ്റ്റഡിയിലായ സരിത്ത് സ്വപ്‌നയ്‌ക്കൊപ്പം കോണ്‍സുലേറ്റില്‍ നേരത്തേ ഒരുമിച്ച ജോലിചെയ്തിരുന്നു. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരേയും പുറത്താക്കി. അന്നും കള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുണ്ട്. പുറത്തായ ശേഷവും ഇവര്‍ തട്ടിപ്പ് തുടര്‍ന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജേനെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കോണ്‍സുലേറ്റിലേക്കുള്ള ഇടപാടുകള്‍ സരിത്ത് വഴിയാണ് നടത്തിയിരുന്നത്.നയതന്ത്ര ഓഫീസിലേക്കുള്ള ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ ഉണ്ടാകില്ല. വിമാനത്താളവത്തില്‍ സ്വര്‍ണ്ണം എത്തിയാല്‍ സരിത്ത് ഐഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റും.

രാജ്യത്ത് തന്നെ ആദ്യമായാണു ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ജൂണില്‍ ഡിപ്ളോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം വരുന്നതായി കസ്റ്റംസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപ് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ബാഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ ബാഗേജുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള ടോയ്‌ലറ്റ് ഉപകരങ്ങള്‍ക്കൊപ്പമാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. സ്വര്‍ണം പിടികൂടിയതോടെ ക്‌ളിയറിങ് ഏജന്റിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായും വിവരമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മൂന്നുതവണ സ്വര്‍ണ്ണം കടത്തിയെന്നു സരിത്ത് സമ്മതിച്ചു

Previous ArticleNext Article