
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെത്തിരെ നടപടിയെടുക്കുന്ന കാര്യം ചർച്ച ചെയ്യാൻ മമ്മൂട്ടിയുടെ വീട്ടിൽ ‘അമ്മ’ യുടെ അടിയന്തിര യോഗം ചേരുന്നു.പ്രമുഖ താരങ്ങളടക്കം പങ്കെടുക്കുന്ന യോഗത്തിനു ശേഷം ദിലീപിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വിവരമുണ്ട്.കൊച്ചി കടവന്ത്രയിലുള്ള മമ്മൂട്ടിയുടെ വീട്ടിൽ വെച്ചാണ് യോഗം നടക്കുന്നത്.ഇതിന്റെ പാശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ വസതിക്കു പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റ് തിരിച്ചെത്തിയാലുടനെ ദിലീപിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.