Kerala, News

കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; ആയിക്കര മൽസ്യ മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കും

keralanews eliminated from containment zone ayikkara fish market will open

കണ്ണൂര്‍: കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ആയിക്കര മത്സ്യ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് പ്രവര്‍ത്തന സമയം. മാര്‍ക്കറ്റിലേക്ക് വരുന്ന വലിയ ചരക്ക് വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവറുടെ പേര്, മൊബൈല്‍ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. മത്സ്യവുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുയായി ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ, മത്സ്യം വില്‍ക്കുന്ന സ്ഥലം എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഒരേ സമയം 50 ആളുകളില്‍ കൂടുതല്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്. മാര്‍ക്കറ്റിനകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി പ്രത്യേക വഴി ഏര്‍പ്പെടുത്തുകയും എന്‍ട്രി, എക്‌സിറ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. മാര്‍ക്കറ്റിലെത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

Previous ArticleNext Article