Kerala, News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി;നാലുമാസത്തേക്ക് യൂണിറ്റിന് ഒൻപത് പൈസ അധികമായി ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.2022 ഏപ്രിൽമുതൽ ജൂൺവരെ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപയാണ് സർചാർജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുക. യൂണിറ്റിന് 14 പൈസ ഈടാക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ റെഗുലേറ്ററി കമ്മിഷൻ ഇത് അംഗീകരിച്ചില്ല.കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. ഇതിനുമുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളിക്കളഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്.
Previous ArticleNext Article