Kerala

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതൽ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് കെഎസ്‌ഇബി

keralanews electricity bills above rs 1000 will only be accepted online says kseb

തിരുവനന്തപുരം:1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്‌ഇബി. ആയിരം രൂപയ്ക്ക് താഴെയുള്ള വൈദ്യതി ബില്ലുകള്‍ മാത്രമേ ഇനി ക്യാഷ് കൗണ്ടറില്‍ സ്വീകരിക്കുകയുള്ളൂ എന്നും കെഎസ്‌ഇബി അറിയിച്ചു. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബില്‍ അടയ്ക്കാം.2021 ജൂലൈ 31 വരെ കെഎസ്‌ഇബിയുടെ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലായ wss.kseb.in വഴിയും കെഎസ്‌ഇബി എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കുമ്പോൾ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.

Previous ArticleNext Article