മുംബൈ:പുതിയ ഇലക്ട്രിക്ക് മാരുതി സുസുകി വാഗൺ ആർ കാറുകൾ ഇന്ത്യൻ നിരത്തിൽ ഓടിത്തുടങ്ങുന്നു. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പിന് വിപണിയില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഇലക്ട്രിക് വാഗണ്‍ആറുകള്‍ രാജ്യത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. മാരുതിയുടെ വൈദ്യുത കാറിനെ വാഹനപ്രേമികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പോക്കറ്റിലൊതുങ്ങും വിലയ്ക്ക് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ യാഥാര്‍ത്ഥ്യമാക്കാന്‍ മാരുതിക്ക് കഴിയുമെന്ന് ഏവരും ഉറച്ചുവിശ്വസിക്കുന്നു. എന്തായാലും വിപണി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തങ്ങളുടെ ആദ്യ വൈദ്യുത കാറിനെ മറച്ചുപ്പിടിച്ച് ഓടിക്കാന്‍ കമ്പനിക്ക് താത്പര്യമില്ല.റോഡില്‍ ഒറ്റനോട്ടത്തിലെ തിരിച്ചറിയാം കാര്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കാണെന്ന്.
പുതുതലമുറ വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് വാഗണ്‍ആര്‍ ഇലക്ട്രിക്ക് മോഡലിനെ കമ്പനി രൂപകൽപ്പന ചെയ്യുന്നത്.ഇറക്കുമതി ചെയ്ത കാറുകളാണ് ഇപ്പോള്‍ പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നതെങ്കിലും മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ ഗുരുഗ്രാം ശാലയില്‍ നിന്ന് പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറങ്ങും.ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോർപറേഷന്റെ വൈദ്യുത സാങ്കേതികവിദ്യ ഇവിടുത്തെ ശാല സ്വായത്തമാക്കിയാല്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് ഏഴു മുതല്‍ ഒമ്പതുലക്ഷം രൂപയ്ക്ക് വരെ ലഭ്യമാക്കാൻ മാരുതിക്ക് കഴിയും.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പരീക്ഷിച്ച് മോഡലിന്റെ പോരായ്മകള്‍ പരിഹരിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ‘മൂവ്’ ഉച്ചകോടിയിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി പൊതുസമക്ഷം അവതരിപ്പിച്ചത്.വാഗണ്‍ആര്‍ ഇവിയായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത കാറെന്ന വിവരം കമ്പനി ആദ്യമെ സ്ഥിരീകരിച്ചിട്ടുണ്ട്. രൂപം വിലയിരുത്തിയാല്‍ വൈദ്യുത കാറായിട്ടു കൂടി രണ്ടായി വിഭജിച്ച വലിയ ഗ്രില്ലുകള്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് മുന്നില്‍ കാണാം.വേര്‍പ്പെട്ട ഹെഡ്‌ലാമ്പ് ശൈലി കാറിന് മോഡേൺ ലുക്ക് സമ്മാനിക്കുന്നു. വശങ്ങളിലെ ബോഡി നിറമുള്ള B പില്ലര്‍ മുന്‍ പിന്‍ ക്യാബിനുകളെ തമ്മില്‍ വേര്‍തിരിക്കുന്നു. ഡോറുകളില്‍ ഘടിപ്പിച്ചിട്ടുള്ള സൈഡ് മിററുകളും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. പിറകില്‍ ലളിതമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് കാര്‍ പിന്തുടരുന്നത്. താഴ്ന്നിറങ്ങിയ ടെയില്‍ലാമ്പുകള്‍ പിന്‍ബമ്പറിനോടു ചേര്‍ന്നൊരുങ്ങുന്നു.വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 10-25 kWh വരെ ബാറ്ററി ശേഷിയുള്ള വാഗണ്‍ആര്‍ ഇലക്ട്രിക്കില്‍ 72 വോള്‍ട്ട് സംവിധാനമാകും ഇടംപിടിക്കുക.