Kerala, News

ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചു

keralanews electric bus services started to sabarimala

പത്തനംതിട്ട:ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചു.നിലയ്ക്കൽ-പമ്പ റൂട്ടിൽ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സർവീസ് നടത്തുക.ഡീസൽ എ സി ബസ്സുകൾക്ക് കിലോമീറ്ററിന് 31 രൂപ ഡീസൽ ചിലവ് വരുമ്പോൾ ഇലക്ട്രിക്ക് ബസ്സുകൾക്ക് കിലോമീറ്ററിന് കേവലം 4 രൂപ മാത്രമാണ് ചെലവ്.ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടിക്കുവാനും സാധിക്കും.33 സീറ്റുകളാണ് ബസ്സിൽ ഉണ്ടാവുക.എ സി ലോഫ്ലോർ ബസ്സുകളുടെ അതെ നിരക്കായിരിക്കും ഇലക്ട്രിക്ക് ബസുകൾക്കും ഈടാക്കുക. നിലയ്ക്കലിൽ ബസ്സുകൾക്ക് ചാർജ് ചെയ്യാൻ ചാർജിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലകാലം കഴിഞ്ഞാൽ ഈ ബസ്സുകൾ തിരുവനന്തപുരം-എറണാകുളം-കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തും.വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക്ക് ബസ്സുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്.പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക,പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ സ്വന്തമായി ഇലക്ട്രിക്ക് വെഹിക്കിൾ പോളിസിയുള്ള സംസ്ഥാനമാണ് കേരളം.2020 ആകുമ്പോഴേക്കും മൂവായിരത്തോളം ഇലക്ട്രിക്ക് ബസ്സുകൾ നിരത്തിലിറക്കുക എന്നതാണ് ഇലക്ട്രിക്ക് വെഹിക്കിൾ പോളിസിയുടെ ലക്ഷ്യമിടുന്നത്.ഈ വർഷം ജൂൺ മാസത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് കോർപറേഷൻ ഏരിയകളിൽ ഇലക്ട്രിക്ക് ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു.ഇവയ്ക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Previous ArticleNext Article