ആലപ്പുഴ:നിപ ലക്ഷണങ്ങളോടെ ഏട്ട് വയസുകാരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാവേലിക്കര സ്വദേശിയായ ആണ്‍കുട്ടിയാണ് ശനി വൈകിട്ട് 4 മണിയോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സ തേടിയത്.കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം കഴിഞ്ഞ മാസം 22 -നാണ് നാട്ടിലെത്തുന്നത്. ഇതിന് ശേഷം പനി ബാധിച്ച കുട്ടിക്ക് മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തി വരികയായിരുന്നു.ഇതിനിടയില്‍ ഓര്‍മക്കുറവുണ്ടായി. ഇതേതുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്.നിപ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ സ്രവങ്ങളും മറ്റും വൈറോളജി ലാബില്‍ പരിശോധനയ്ക്ക് നല്‍കി. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലെ രോഗം സ്ഥിതീകരിക്കാനാകൂവെന്ന് സൂപ്രണ്ട് ആര്‍ എം രാംലാല്‍ പറഞ്ഞു.