തിരുച്ചിറപ്പള്ളി:തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 2 കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെ 8 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈ ബൈപ്പാസ് റോഡില്‍ സമയപുരത്താണ് അപകടമുണ്ടായത്.ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം സംബന്ധിച്ച് സമയപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
India, News
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി എട്ടുപേർ മരിച്ചു
Previous Articleസംസ്ഥാനത്ത് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു