Kerala, News

ജില്ലയിൽ ഇന്നലെ എട്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ധർമ്മടത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ വീട്ടിലെ നാലു പേര്‍ക്ക് കൂടി രോഗബാധ

keralanews eight covid cases confirmed in kannur yesterday and four from the house of dharmadam native died of covid confirmed with covid

കണ്ണൂര്‍: ജില്ലയില്‍ എട്ടുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേര്‍ ദുബൈയില്‍ നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്.ധര്‍മടം സ്വദേശികളായ ഒൻപത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. നാലുപേരും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ധർമടം സ്വദേശിനിയുടെ വീട്ടില്‍ താമസക്കാരായ ബന്ധുക്കളാണ്.ഇതോടെ ഇവരുടെ വീട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11 ആയി.ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 11232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Previous ArticleNext Article