Kerala, News

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി

keralanews education minister said that the unapproved schools in the state have been shut down

തിരുവനന്തപുരം:സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു.ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരം ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.1585 സ്കൂളുകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പൂട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ നൽകിയ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.സ്കൂളുകൾ അടച്ചുപൂട്ടുന്നതോടെ മൂന്നുലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുമെന്നും 25000 ത്തോളം വരുന്ന അദ്ധ്യാപകർ വഴിയാധാരമാകുമെന്നും കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടി.ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നേടിയെടുക്കാൻ രണ്ടു വർഷത്തെ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

Previous ArticleNext Article