തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്സിനേഷന് എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് പുറത്തുവിട്ട് സർക്കാർ.അധ്യാപകരും അനധ്യാപകരും അടക്കം 1707 പേരാണ് ഇതുവരെ വാക്സിനേഷന് എടുക്കാത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ ജില്ല തിരിച്ചുള്ള കണക്കും മന്ത്രി പുറത്തുവിട്ടു.മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്(201) വാക്സിന് എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേര് മാത്രമാണ് ഇനി വാക്സിന് എടുക്കാനുള്ളത്.ആരോഗ്യ പ്രശ്നങ്ങളാല്‍ വാക്സിന് എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്സിനേഷന് എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്കൂളില്‍ വരരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്സിനെടുക്കണമെന്നും, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.