Kerala, News

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് അയച്ചു

keralanews education department sent notice to the school management to expel the principal of trinity lyceum school

കൊല്ലം:കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് അയച്ചു. അറുപതു വയസ്സ് കഴിഞ്ഞും പ്രിൻസിപ്പൽ സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്നും ഇനിയും സർക്കാരിനെയും പൊതുസമൂഹത്തെയും അവഹേളിച്ചാൽ സ്കൂളിന്റെ എൻഒസി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററുടെ നിർദേശത്തിൽ പറയുന്നു.ട്രിനിറ്റി സ്കൂളിൽ വിദ്യാത്ഥിനിയായ ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപികമാരുടെ സസ്‌പെൻഷൻ പിൻവലിച്ചതിനെ ന്യായീകരിച്ച് പ്രിൻസിപ്പൽ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നും ആരോപണ വിധേയരായ അധ്യാപകരെ ആഘോഷപൂർവം കേക്ക് മുറിച്ച് സ്വീകരിക്കുന്നതിന് നേതൃത്വം നൽകിയത് പ്രിൻസിപ്പലാണെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങളിലൂടെ വ്യക്തമാണ്.ഗൗരി നേഹയുടെ മരണത്തിൽ പ്രതികളായ സിന്ധു പോൾ,ക്രസന്റ് എന്നീ അധ്യാപികമാരുടെ സസ്‌പെൻഷൻ പിൻവലിച്ച ശേഷം സ്കൂളിൽ തിരിച്ചെത്തിയപ്പോൾ കേക്ക് മുറിച്ചും പൂച്ചെണ്ട് നൽകിയുമായിരുന്നു സ്കൂൾ മാനേജ്‌മന്റ് സ്വീകരിച്ചത്.

Previous ArticleNext Article