
ചെന്നൈ : മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നാളെ വിശ്വാസ വോട്ടുതേടാനിരിക്കെ തമിഴ്നാട്ടിൽ ഇന്ന് കണക്കെടുപ്പുകളുടെ ദിനം. ഒപ്പമുള്ളവരെ കൂടെ നിർത്താൻ പഴനിസ്വാമിയും കൂടുതൽ പേരെ കൂടെ ചേർക്കാൻ പനീർസെൽവവും ശ്രമം തുടങ്ങി. നാളെ രാവിലെ 11 നാണു വിശ്വാസവോട്ടെടുപ്പു നടക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം എൽ എ മാരെല്ലാം കുവത്തൂരിലെ റിസോർട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്. ഇവിടെ താമസിക്കുന്ന 124 പേരിൽ 117 പേർ പിന്തുണച്ചാൽ പഴനിസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാമ്പിൽ ആശങ്കയുണ്ടെങ്കിലും പനീർസെൽവം ഉയർത്തുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്ന വിശ്വാസത്തിലാണ് അവർ.