ബെംഗളൂരു:മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്.പണത്തിന്റെ സ്രോതസ് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഇദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. ചോദ്യം ചെയ്യല്‍ നീളാന്‍ ഇതാണ് കാരണമാകുമെന്നും ഇ ഡി പറയുന്നു.ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം ബിനീഷിന്റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇഡിയുടെ ബംഗലുരുവിലെ ആസ്ഥാനത്താണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടയില്‍ ബിനീഷിനെ കാണാനാകുന്നില്ലെന്ന് ബിനീഷിന്റെ അഭിഭാഷകരും പരാതിപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നാണ് വിവരം. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ രേഖകളില്‍ ഒപ്പിടുവിക്കാനുള്ളതിനാല്‍ ചീഫ് ജസ്റ്റീസിനെ നേരില്‍ കണ്ട് ഇക്കാര്യം ബോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്ന് ബിനീഷും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ സഹോദരന് ബിനോയ് കര്‍ണാടകാ ചീഫ് ജസ്റ്റീസിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടകാ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.