Kerala

അക്ഷയകേന്ദ്രങ്ങള്‍ക്ക് വ്യാജന്റെ ഭീഷണി

keralanews duplicate akshaya e centres

കണ്ണൂര്‍: അക്ഷയകേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കുംവിധം പേരും ലോഗോയും ഉപയോഗിച്ച് അതേസേവനം വാഗ്ദാനം ചെയ്തു വ്യാജന്മാർ പെരുകുന്നു. ജില്ലയില്‍ 219 അക്ഷയകേന്ദ്രങ്ങളാണുള്ളതെങ്കിലും  പലസ്ഥലങ്ങളിലും അക്ഷയകേന്ദ്രങ്ങളേക്കാള്‍ കൂടുതല്‍ വ്യാജസ്ഥാപനങ്ങളുണ്ടെന്നാണ് പറയുന്നത്.

ഇ-ഗവേണന്‍സ്, ഇ-ഡിസ്ട്രിക്ട് എന്നീ പദ്ധതികളൊക്കെ വന്നതോടെയാണ് അക്ഷയജനകീയമായത്. വ്യാജന്മാർ  ഈ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍മാനായുള്ള ഇ ഗവേണിങ് സൊസൈറ്റിക്കാണ് ഇതിന്റെ ചുമതല. അക്ഷയകേന്ദ്രങ്ങളുടെ പരിശോധനയ്ക്കായി ജില്ലയില്‍ നാല് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുണ്ട്. ഇവർ ഇവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടോ എന്നും അന്വേഷിക്കും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *