കൊച്ചി:കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.ഹോങ്കോങ്ങിൽ നിന്നും കൊച്ചി സ്വദേശിയുടെ പേരിൽ പാർസലായി എത്തിയതാണ് മയക്കുമരുന്ന്.പാർസൽ കണ്ട് സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാഴ്‌സലിൽ പേരുള്ള കൊച്ചി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിശാപാർട്ടികൾക്കും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്നായ ആംഫിറ്റമിൻ എന്ന മയക്കുമരുന്നാണ് പിടികൂടിയത്.വിദേശത്ത് ഒരു കിലോയ്ക്ക് രണ്ടു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണിത്.അരക്കിലോ മയക്കുമരുന്നാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്.
Kerala, News
കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
Previous Articleകാസർകോഡ് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു