കണ്ണൂർ:പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനി ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന.സംഭവത്തിൽ പരിയാരം സ്വദേശിയായ ആൽവിൻ ആന്റണിയെ(23) കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.ആൽവിൻ ആതിരയെ മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ആതിരയുടെ അമ്മയെ പല പ്രാവശ്യം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.ഇത്തരത്തിൽ ആറോളം പെൺകുട്ടികളെ വലയിലാക്കി മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.ഇയാളുടെ സഹായിയായി വേറൊരാളും ഒപ്പമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവർ മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരി വസ്തുക്കളും വിൽപ്പന ചെയ്യാറുണ്ടെന്നും ഇവരുടെ വലയിലകപ്പെട്ട പെൺകുട്ടികൾ മയക്കുമരുന്നിനിരയായതായും സംശയിക്കുന്നു.പെൺകുട്ടികളെ ബ്ലാക്‌മെയിലിംഗിനും വിധേയരാക്കിയതായാണ് റിപ്പോർട്ട.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആൽവിൻ ആന്റണിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.