തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.കർശന നിയമനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം നിയമപരമായി ഒരാളെ മാത്രമേ അനുവദിച്ചിട്ടുള്ളു.പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് ദിവസവും കാണുന്ന കാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്.ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.