India, Kerala, News

ലഷ്‌ക്കർ ഭീകരനെന്ന് സംശയം;കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ്‌ കസ്റ്റഡിയില്‍

keralanews doubt that leshkar terrorist kodundalloor native abdul khader arrested

കൊച്ചി :തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികള്‍ക്ക്‌ സഹായം നല്‍കിയെന്ന്‌ സംശയിക്കുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ്‌ കസ്റ്റഡിയിലായി. കൊച്ചിയിലെ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ തമിഴ്‌നാട്‌ പൊലീസിന്‌ കൈമാറും.അതേസമയം താന്‍ നിരപരാധിയാണ്. എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും, കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.രണ്ട്‌ ദിവസം മുമ്ബാണ്‌ ഇയാള്‍ ബഹ്‌റൈനില്‍ നിന്ന്‌ കൊച്ചിയിലെത്തിയത്‌. ഇയാളുടെ കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ഭീകരരുമായി ബന്ധമില്ലെന്നും തനിക്ക് അബുദാബിയില്‍ ഹോട്ടല്‍ ബിസിനസ്സ് ആണെന്നുമാണ് കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണ സംഘം ഇത് കണക്കില്‍ എടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സത്യാവസ്ഥ പൂറത്തുവരൂ എന്നതാണ് പോലീസിന്റെ നിലപാട്. ലഷ്‌കര്‍ ഭീകരര്‍ക്ക് തമിഴ്‌നാട് തീരത്തേയ്ക്ക് എത്തുന്നതിന് വേണ്ട യാത്രാ സഹായങ്ങള്‍ ചെയ്തത് അബ്ദുള്‍ ഖാദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം 28ന് ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് ഏജന്‍സിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളില്‍ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Previous ArticleNext Article