India

ഡബിൾ ഡക്കർ എ സി ട്രെയിനുകൾ വരുന്നു

keralanews double decker ac train

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോടു കൂടിയുള്ള ഡബിൾ ഡക്കർ എ സി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്‌കൃഷ്ട്ട  ഡബിൾ ഡെക്കർ എ സി യാത്രി (ഉദയ്) എക്സ്പ്രെസ്സാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ സീറ്റുകളുള്ള എ സി കോച്ചുകളാണ് ഉണ്ടാവുക. ജൂലായ് യോടെ   ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് സൂചന.

ഡൽഹി-ലക്നൗ റൂട്ടിലാണ് ട്രെയിൻ ആദ്യം ഓടിക്കുക. തേർഡ് എ സി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെ ആയിരിക്കും ഈടാക്കുക. ചായ , ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ-ഫൈ സംവിധാനം, വലിയ എൽ സി ഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാവും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *