Kerala, News

ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഡോക്‌ടര്‍ രാജിവച്ചു

keralanews doctor resigned in protest of not arresting the policeman who beaten him on duty

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഡോക്‌ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇക്കഴിഞ്ഞ മേയ് 14ന് സിവില്‍ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്ന അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതോടെ ചികിത്സ നല്‍കുന്നതില്‍ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മര്‍ദ്ദിച്ചത്.ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു എന്നാല്‍ കൊവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താന്‍ ജീവിതത്തില്‍ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നുമാണ് ഡോക്‌ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.വിഷയത്തില്‍ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്‌ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.
സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.

Previous ArticleNext Article