Kerala, News

ഡോക്റ്റർ അറ്റ് ഓഫീസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

keralanews doctor at office project started in kannur district

കണ്ണൂർ:സർക്കാർ ജീവനക്കാർക്ക് ജോലിക്ക് തടസ്സം നേരിടാതെ ഡോക്റ്ററുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയായ ഡോക്റ്റർ അറ്റ് ഓഫീസ് പദ്ധതിക്ക് കണ്ണൂരിൽ തുടക്കം.ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം കണ്ണൂർ കളക്റ്ററേറ്റ് ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ആദ്യഘട്ടമായി കണ്ണൂർ സിവിൽ സ്റ്റേഷനും അനുബന്ധ ഓഫീസുകൾക്കും ഡോക്റ്ററുടെ സേവനവും മരുന്നും ലഭ്യമാക്കുന്ന സ്ഥിരം മെഡിക്കൽ യുണിറ്റ് പ്രവർത്തനമാരംഭിച്ചു. രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ ഈ കേന്ദ്രത്തിൽ സേവനം ലഭ്യമാകും.രാവിലെ ഒന്പതുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഡോക്റ്ററുടെ സേവനം ലഭ്യമാകുക.രോഗ പരിശോധന,മരുന്ന് വിതരണം, നെബുലൈസേഷൻ, ഡ്രസിങ്,സ്യുച്ചറിങ്,ഇസിജി എന്നീ  സേവനങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാകും.കളക്റ്ററേറ്റിലും പരിസരത്തുമായി ജോലി ചെയ്യുന്ന മൂവായിരത്തോളം ജീവനക്കാർക്ക് ഈ സേവനം ലഭിക്കും.

Previous ArticleNext Article