Kerala

ജില്ലാ ആസ്​പത്രിയുടെ വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുകയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

keralanews district hospital development

കണ്ണൂര്‍: ജില്ലാ ആസ്പത്രിയുടെ വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുകയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ലഹരിക്കെതിരെ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘വിമുക്തി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.പദ്ധതിയുടെ ഭാഗമായി വീടുകളില്‍ പതിക്കുന്ന സ്റ്റിക്കറിന്റെ ലോഗോ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിന് നല്‍കി തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു.കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷതവഹിച്ചു. മേയര്‍ ഇ.പി.ലത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച വരല്ലേ… ഈ വഴിയേ…എന്ന ലഹരിവിരുദ്ധ ബോധവത്കരണ നാടകവും അവതരിപ്പിച്ചു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *